Contributed by: Adv. R V Saidumohammed
പുത്തൻപുര തറവാട്ടിൽ, അവുതല്‍ - കുഞ്ഞുമ്മ
ദമ്പതികളുടെ മകനായി പാടൂര്‍ ദേശത്ത് ജനിച്ച മർഹൂം ആര് പി ബാവു സാഹിബിനെ
അനുസ്മരിക്കുകയാണ് ഇവിടെ.
പണിക്കവീട്ടില്‍ പയ്യാക്കല് സൈദ് മുഹമ്മദ് ആണ്
കുഞ്ഞുമ്മയുടെ പിതാവ്. സൈദ് മുഹമ്മദ് എറണാകുളം പട്ടണത്തിനു അടുത്തുള്ള വടുതല സ്വദേശി.
കുബേരനും പ്രമുഖനായ വ്യാപാരിയും ആയ അദ്ദേഹം പാടൂരില്‍ വന്നു സ്ഥിര താമസമാക്കുകയും
അവിടുത്തെ പുരാതന കുടുംബമായ പുത്തന്‍പുരയില്‍ നിന്ന് വിവാഹം കഴിക്കുകയും
ആയിരുന്നു.
പ്രഗത്ഭരും ഉദാരമതികളും
അടങ്ങിയ പുത്തന്‍പുരയില്‍ കുടുംബവും ബുഖാറയില്‍ സയ്യിദ് കുടുംബവും അന്യോന്യം വളരെ
സൌഹാര്‍ദ്ദത്തിലും ഐക്യത്തിലും ആയിരുന്നു. ആത്മീയ പശ്ചാത്തലമുള്ള സയ്യിദ്
കുടുംബവുമായുള്ള ഈ ബന്ധം പാടൂരിലെ ജനങ്ങള്‍ക്കിടയില്‍ പുത്തന്‍പുര കുടുംബത്തിനു
കൂടുതല്‍ സ്വാധീന ശക്തിയും അംഗീകാരവും ലഭിക്കാന്‍ ഇടയാക്കി.
ബാവു സാഹിബ് പ്രാഥമിക മതവിദ്യാഭ്യാസത്തിനു പുറമേ സാമാന്യം ഭൌതിക പഠനവും കൂടി കിട്ടിയ വ്യക്തിയായിരുന്നു.
ചെറുപ്രായത്തില്‍ തന്നെ പൊതു പ്രശ്നങ്ങളില്‍ വ്യാപൃതനായിരുന്നു. അഖിലേന്ത്യാ
മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകനും പങ്കാളിയുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു
ശേഷം അദ്ദേഹത്തിന് ഇന്ത്യന്‍ യൂണിയന്
മുസ്ലിം ലീഗിന്റെ അമരത്ത് പ്രൌഢസ്ഥാനം നേടാന്‍ ഭാഗ്യം സിദ്ധിച്ചു. മരണപ്പെടുന്നത് വരെ “ചന്ദ്രിക”
ദിനപ്പത്രം തപാലില്‍ വരുത്തി വായിക്കുന്ന ശീലം മുടക്കമില്ലാതെ തുടര്‍ന്നു വന്നു.