Friday, June 28, 2013

മുമ്പേ നടന്നവൻ ഇബ്രാഹിം


കേരളത്തിൽ നിന്ന് മധ്യപൂർവ ഏഷ്യയിലേക്ക് കുടിയേറ്റം തുടങ്ങിയ ആദ്യ കാലത്ത് തന്നെ പ്രവാസിയായി ഖത്തറിൽ എത്തിയ മര്ഹൂം എൻ പി ഇബ്രാഹീം സാഹിബിനെ കുറിച്ച് ഒരു ഓർമ്മക്കുറിപ്പ് !


പാടൂര്‍ക്കാരായ ഖത്തറിലെ ആദ്യകാലപ്രവാസിക എല്ലാവ൪ക്കും  മനപ്പാഠമായ ഒരു ഫോണ്‍ നമ്പ - 6262.

സുപരിചിതമായ ഒരു കാര്‍, പിഷിയു (Peugeot) സ്റ്റേഷന്‍ വാഗണ്‍.

ന്‍ പി ഇബ്രാഹിം എന്ന പാടൂര്‍ക്കാരുടെ ഇമ്പായിക്ക - പുത്തന്‍പുരക്കാരുടെ ഉമ്പായു – പാടൂരിലെ തറെ തലമുറയി മദ്ധ്യ പൂര്‍വ ഏഷ്യയിലേക്ക് പ്രവാസിയായി ഏറ്റവും ആദ്യം എത്തിയ വ്യക്തികളി ഒരാളായിരുന്നു.


1940-കളില്‍ അദ്ദേഹം ഖത്തറി എത്തിയിരുന്നു എന്നാണു മനസ്സിലാക്കുന്നത്. പാടൂര്‍ പ്രദേശത്ത് നിന്ന് വിദേശത്തെ ഒരു വൈറ്റ് കോള ജോലിയി ആദ്യമായി പ്രവേശിക്കുന്ന ആളും ഒരു പക്ഷെ അദ്ദേഹം ആയിരുന്നിരിക്കും.

ഖത്തറിലെ ഖ്യു എന്‍എന്‍ ടി സി എന്ന ചുരുക്ക പേരി­ല്‍ അന്ന്‍ അറിയപ്പെട്ടിരുന്ന ഖത്തര്‍ നാഷണ­­ല്‍ നാവിഗേഷ ആന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ തുടക്കം മുത­ല്‍ അതില്‍ ജോലി ചെയ്തിരുന്ന ആ. 1979-ല്‍ റിട്ടയര്‍ ചെയ്യുമ്പോ കാര്‍ഗോ ഹാന്ഡ്ലിംഗ് ഡിപാര്‍ട്മെന്റിന്റെ  മാനേജ പദവിയില്‍ ആയിരുന്നു.

നന്നെ ചെറുപ്പത്തില്‍ തന്നെ ജോലിക്കായി വീട് വിട്ടിറങ്ങിയ അദ്ദേഹത്തിനു കൂടുതല്‍ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല. സ്വയം പഠിച്ചു കഠിന പരിശ്രമത്തിലൂടെ കഴിവു തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.