കേരളത്തിൽ നിന്ന് മധ്യപൂർവ ഏഷ്യയിലേക്ക് കുടിയേറ്റം തുടങ്ങിയ ആദ്യ കാലത്ത് തന്നെ പ്രവാസിയായി ഖത്തറിൽ എത്തിയ മര്‍ഹൂം എൻ പി ഇബ്രാഹീം സാഹിബിനെ കുറിച്ച് ഒരു ഓർമ്മക്കുറിപ്പ് !
പാടൂര്ക്കാരായ ഖത്തറിലെ ആദ്യകാലപ്രവാസികൾ എല്ലാവ൪ക്കും മനപ്പാഠമായ ഒരു ഫോണ്‍ നമ്പ൪ - 6262.
സുപരിചിതമായ ഒരു കാര്‍, പിഷിയു (Peugeot) സ്റ്റേഷന് വാഗണ്‍.
എന്‍ പി ഇബ്രാഹിം എന്ന പാടൂര്‍ക്കാരുടെ ഇമ്പായിക്ക - പുത്തന്‍പുരക്കാരുടെ ഉമ്പായു – പാടൂരിലെ ത൯റെ തലമുറയിൽ മദ്ധ്യ പൂര്‍വ ഏഷ്യയിലേക്ക് പ്രവാസിയായി ഏറ്റവും ആദ്യം എത്തിയ വ്യക്തികളിൽ ഒരാളായിരുന്നു.
1940-കളില്‍ അദ്ദേഹം ഖത്തറിൽ എത്തിയിരുന്നു എന്നാണു
മനസ്സിലാക്കുന്നത്. പാടൂര്‍ പ്രദേശത്ത് നിന്ന് വിദേശത്തെ ഒരു വൈറ്റ് കോള൪ ജോലിയിൽ ആദ്യമായി പ്രവേശിക്കുന്ന
ആളും ഒരു പക്ഷെ അദ്ദേഹം ആയിരുന്നിരിക്കും.
ഖത്തറിലെ ഖ്യു എന്‍എന്‍ ടി സി എന്ന ചുരുക്ക പേരില്‍ അന്ന് അറിയപ്പെട്ടിരുന്ന ഖത്തര്‍ നാഷണല്‍
നാവിഗേഷ൯ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ തുടക്കം മുതല്‍ അതില്‍ ജോലി
ചെയ്തിരുന്ന ആൾ. 1979-ല്‍ റിട്ടയര്‍ ചെയ്യുമ്പോൾ കാര്‍ഗോ ഹാന്‍ഡ്ലിംഗ്
ഡിപാര്‍ട്മെന്റിന്റെ മാനേജ൪ പദവിയില്‍ ആയിരുന്നു.
നന്നെ
ചെറുപ്പത്തില്‍ തന്നെ ജോലിക്കായി വീട് വിട്ടിറങ്ങിയ അദ്ദേഹത്തിനു കൂടുതല്‍ ഔപചാരിക
വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല. സ്വയം പഠിച്ചു കഠിന പരിശ്രമത്തിലൂടെ
കഴിവു തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
ഒത്ത നീളവും നിവര്‍ന്ന ആകാരവുമായി ഏതു ആള്‍ക്കൂട്ടത്തിലും വേറിട്ട് നില്ക്കുന്ന സാന്നിധ്യം. മിതഭാഷിയെങ്കിലും നല്ലൊരു കേള്വിക്കാരന്.. വലിയൊരു സുഹ്രദ്-വലയം. വ൪ണ, ദേശ ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാവരോടും ഒരേ പോലെ ഇടപെടുന്ന ശീലം. സഹായഭ്യര്‍ത്ഥനകൾ ഗൌനിക്കാരിക്കാ൯ ഒരിക്കലും പറ്റാത്ത വിധം ദയാവായ്പ് ഒരു ദൌര്‍ബല്യമായ സ്വഭാവം! ഇടപെട്ട എല്ലാ മേഖലകളിലും പൊതുവെ സര്‍വസമ്മതന്‍..
കുടുംബവും
കുടുംബക്കാരും വലിയൊരു വികാരമായി കൊണ്ട് നടന്ന ഒരാളാണ് ഇബ്രാഹിം സാഹിബ്.
കുടുംബത്തിനു വേണ്ടി ചെറുപ്പം മുതലേ സ്വയം ത്യാഗങ്ങള്‍ ഏറ്റെടുത്തു.
നല്ലൊരു സാമൂഹ്യ
ജീവി കൂടിയായിരുന്നു അദ്ദേഹം. പാടൂര്‍ മഹല്ലുകാരുടെ ഖത്തര്‍ കൂട്ടായ്മയുടെ സ്ഥാപക
പ്രസിഡണ്ട് ആയിരുന്നു.
പാടൂര്‍
പുത്തന്‍പുരയിലെ കാരണവ൪ ആയിരുന്ന ആ൪ പി ബാവു സാഹിബ് ആണ് പിതാവ്. ബ്രഹ്മക്കുളം എന്‍ പി ഹലീമ
മാതാവ്. സ്വന്തം അമ്മാവന്റെ
മകൾ ടി സി സുലൈഖ ആണ് ഭാര്യ. അഞ്ച് മക്കള്‍.
1989-ല്‍ സ്വദേശത്ത് വെച്ച് ഇഹലോകവാസം വെടിഞ്ഞു.
പാടൂര്‍ പള്ളി ഖബര്‍സ്ഥാനിൽ സ്വന്തം പിതാവിന്റെ ഖബറിനടുത്ത് മറവു ചെയ്തു.
അള്ളാഹു
അദ്ദേഹത്തിന്റെ പരലോകവാസം സ്വസ്തമാക്കിക്കൊടുക്കുമാറാ കട്ടെ. ആമീ൯ !
No comments:
Post a Comment